യുഎഇയിലെ പ്രമുഖ പ്രിന്റിംഗ് ആൻഡ് പാക്കേജിംഗ് കമ്പനിയായ സിൽവർ പോയിന്റിൽ സോഷ്യൽ മീഡിയ മാനേജർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യു എ ഈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ വൈറ്റില, കൊച്ചി ബ്രാഞ്ചിലേക്ക് ഈ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ട്രെൻഡി പ്രിന്റിംഗ്, പാക്കേജിംഗ് സേവനങ്ങൾ എന്നിവയിൽ യുഎഇയിൽ മുൻനിരയിലുള്ള സ്ഥാപനമാണ് സിൽവർ പോയിന്റ്. പ്രിന്റിംഗ്, പാക്കേജിംഗ് രംഗത്തെ എല്ലാ ആവശ്യങ്ങൾക്കും സമഗ്രമായ പരിഹാരം നൽകുന്ന കമ്പനിയാണിത്.
Position | Social Media Manager |
Company | Silver Point |
Location | Vyttila, Kochi |
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും അനലിറ്റിക്‌സിന്റെയും മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഈ തസ്തികയിലേക്കാവശ്യമാണ്. സ്ട്രാറ്റജി പ്ലാനിംഗ്, ഗോൾ സെറ്റിംഗ്, ലീഡ്സ്, സെയിൽസ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
Application Deadline | Not Specified – Apply Immediately |
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 30,000 രൂപ മുതൽ 40,000 രൂപ വരെ ശമ്പളം ലഭിക്കും.
[email protected] എന്ന വിലാസത്തിൽ നിങ്ങളുടെ ബയോഡാറ്റ അയച്ച് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.silverpointprint.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Story Highlights: Silver Point is hiring a Social Media Manager in Kochi with a salary of INR 30k-40k.