ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (DMRC) സീനിയർ മാനേജർ/ഓപ്പറേഷൻസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാം.
ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 45 വയസ്സാണ് പരമാവധി പ്രായപരിധി. ഡൽഹിയിലെ ബാരഖംബ റോഡിലുള്ള മെട്രോ ഭവനിലാണ് ജോലിസ്ഥലം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് 13,62,480 രൂപ വാർഷിക ശമ്പളം ലഭിക്കും.
അപേക്ഷകർ നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷയും അനുബന്ധ രേഖകളും സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ (HR), ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്, മെട്രോ ഭവൻ, ഫയർ ബ്രിഗേഡ് ലെയ്ൻ, ബാരഖംബ റോഡ്, ന്യൂഡൽഹി – 110001 എന്ന വിലാസത്തിൽ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഡിഎംആർസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 28 ആണ്.
Position Details | |
Organization Name | Delhi Metro Rail Corporation Ltd |
Post Name | Sr. Manager/ Operations |
Vacancies | 01 |
Salary | Rs. 13,62,480/- |
Important Dates | |
Application Deadline | 28.01.2025 |
Document Name | Download |
Official Notification |