കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജിൽ 2025 ജനുവരിയിൽ ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡാറ്റ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നിവയാണ് കോഴ്‌സുകൾ.
ആറുമാസമാണ് ഡിപ്ലോമ കോഴ്‌സിന്റെ കാലാവധി. സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് മൂന്ന് മാസമാണ് കാലാവധി. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഡിസംബർ 31 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.srccc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8891234401, 8590232295, 9496527235, 9847755506
കേരളത്തിനകത്ത് വിവിധ നഴ്സിങ് കോഴ്സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്തവർക്കുള്ള മേഴ്സി ചാൻസിനുള്ള അർഹതനിർണയ പരീക്ഷയ്ക്ക് സ്ഥാപന മേധാവികൾ മുഖേന ഡിസംബർ 31 വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് www.nursingcouncil.kerala.gov.in സന്ദർശിക്കുക.
Course Name | Duration | Eligibility |
Diploma in Computer Application | 6 Months | 18+ years |
Certificate in Word Processing | 3 Months | 18+ years |
Certificate in Data Entry Operator | 3 Months | 18+ years |
Certificate in Desktop Publishing | 3 Months | 18+ years |
Certificate in Financial Accounting | 3 Months | 18+ years |
Important Dates | Date |
Last Date to Apply | December 31, 2024 |